ഘടക സ്ഥാപനങ്ങൾ
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് - ഘടക സ്ഥാപനങ്ങൾ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ്
ഓഫീസ് മേധാവി: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ
മേഖല: പൊതുമരാമത്ത്
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വികസന പ്രവർത്തനങ്ങളും പൊതുമരാമത്ത് പദ്ധതികളും മേൽനോട്ടം വഹിക്കുന്നു.
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ഓഫീസ് മേധാവി: കൃഷി അസിസ്റ്റന്റ് ഡയറക്ടർ
മേഖല: കൃഷി
കർഷകർക്കായുള്ള വിവിധ കാർഷിക വികസന പദ്ധതികളും ആനുകൂല്യങ്ങളും ഏകോപിപ്പിക്കുന്നു.
പട്ടികജാതി വികസന ഓഫീസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ഓഫീസ് മേധാവി: പട്ടികജാതി വികസന ഓഫീസർ
മേഖല: പട്ടികജാതി വികസനം
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ-ഭവന ആനുകൂല്യങ്ങൾ, സ്വയംതൊഴിൽ വായ്പകൾ, മറ്റ് ക്ഷേമപദ്ധതികൾ എന്നിവയുടെ വിതരണം ഏകോപിപ്പിക്കുന്നു.
വനിതാ ശിശുവികസന ഓഫീസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ഓഫീസ് മേധാവി: ശിശുവികസന പദ്ധതി ഓഫീസർ
മേഖല: സാമൂഹ്യനീതി, ശിശുസംരക്ഷണം, വനിതാ വികസനം
ബ്ലോക്ക്, പ്രോജക്ട് തലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനത്തിനായുള്ള വിവിധ സർക്കാർ പദ്ധതികൾ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.
വനിതാ ശിശുവികസന ഓഫീസ്, വാഴക്കുളം (അധിക ചുമതല: ആലുവ)
ഓഫീസ് മേധാവി: ശിശുവികസന പദ്ധതി ഓഫീസർ
മേഖല: സാമൂഹ്യനീതി, ശിശുസംരക്ഷണം, വനിതാ വികസനം
ബ്ലോക്ക്, പ്രോജക്ട് തലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനത്തിനായുള്ള വിവിധ സർക്കാർ പദ്ധതികൾ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.
ക്ഷീരവികസന ഓഫീസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ഓഫീസ് മേധാവി: ക്ഷീരവികസന എക്സ്റ്റൻഷൻ ഓഫീസർ
മേഖല: ക്ഷീരവികസനം
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ക്ഷീരകർഷകർക്ക് സർക്കാർ ആനുകൂല്യങ്ങളും സാങ്കേതിക സഹായവും ലഭ്യമാക്കുന്നത് ഏകോപിപ്പിക്കുകയും ചെയ്യുന്നു.
കുടുംബാരോഗ്യ കേന്ദ്രം, മലയിടംതുരുത്ത്
ഓഫീസ് മേധാവി: മെഡിക്കൽ ഓഫീസർ
മേഖല: ആരോഗ്യം
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുകയും പൊതുജനാരോഗ്യ പരിപാടികൾ ഏകോപിപ്പിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആരോഗ്യസേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, വേങ്ങോല
ഓഫീസ് മേധാവി: മെഡിക്കൽ ഓഫീസർ
മേഖല: ആരോഗ്യം
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുകയും പൊതുജനാരോഗ്യ പരിപാടികൾ ഏകോപിപ്പിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആരോഗ്യസേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
വ്യവസായ എക്സ്റ്റൻഷൻ ഓഫീസ്, വാഴക്കുളം
ഓഫീസ് മേധാവി: വ്യവസായ വികസന ഓഫീസർ,
മേഖല: വ്യവസായം
ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വ്യവസായ വായ്പകൾ, സബ്സിഡികൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ഏകോപിപ്പിക്കുകയും ചെയ്യുന്നു.